skip to main |
skip to sidebar
RSS Feeds
ചിലത് സത്യം...ചിലത് കളളം...
ചിലത് സത്യം...ചിലത് കളളം...
Tuesday, February 09, 2010
Posted by നന്ദു
പേര് കേള്കുനത് പോലെ ഇത് ഒരു ത്രില്ലെര്‍ കഥ ഒന്നും അല്ല...
കഥ നടക്കുന്നത് 15 വര്‍ഷത്തിന് മുന്‍പ് ആണ്.
നമ്മള് അന്ന് വെറും ഒരേ സിംപ്ലന്‍ ആയി നടക്കുന്ന കാലം. ഒഴിവ് കാലമായാല്‍ വീട്ടില്‍ ആന്റി ഉടെ മക്കള്‍ വരും... ചിന്നു മിന്നു നമുക്ക് അവരെ അങ്ങിനെ വിളിക്കാം. ചേച്ചിയും അനിയത്തിയും ആണ്. ഇതില്‍ ചിന്നു ആണ് മൂത്തത്. എന്നേക്കാള്‍ ഒരു വയസ്സിനെ മൂത്തത്.
അങ്ങിനെ അന്ന് ഒരു പതിവ് ഒഴിവ് ദിനം ആയിരുന്നു. ഞാനും ചിന്നും വെളുപ്പിനെ പത്ത് മണിക്ക് തന്നെ എഴുനേറ്റു. പ്രാതല്‍ കഴിക്യുനതിന് ഇടയില്‍ അന്ന് ഒരു ഹോട്ടല്‍ തുടങ്ങാന്‍ ഞാനും ചിന്നും തീരുമാനിച്ചു. ചിന്നു പോയി വീട്ടില്‍നിന്നും പഴയ പത്രങ്ങള്‍ എടുത്തേ കൊണ്ട് വന്നു. ഞാന്‍ വീടിനന്റെ മുന്പില് തന്നെ ഒരു അടുപ്പ് കൂട്ടി. ഇത്രെയും ആയപോഴെക്യും കണ്ണേ തിരുമ്മി കൊണ്ട് മിന്നു വന്നു.... താന്‍ വൈകി പോയി എന്ന് ആശാത്തിക്ക് മനസിലായി.
കൃത്യനിഷ്ഠ ഇല്ലാത്ത തന്റെ അനിയത്തിയെ കളിക്യെ കൂട്ടാന്‍ പറ്റുകേല എന്നെ ചിന്നു വ്യകതമാക്കി.മിന്നു തന്റെ പതിവ് സൂത്രം പുറത്തെടുത്തു , മിന്നുന്റെ കണ്ണില്‍ നിന്ന് മുനിസിപാലിറ്റി പൈപ്പ് പൊട്ടിയ പോലെ വെള്ളം ചീറി. എന്നാല്‍ ശരി ഹോട്ടലില്‍ അപ്പം ഉണ്ടാക്കാനുള്ള മണ്ണ് കൊണ്ട് വന്നാല്‍ കൂട്ടാം എന്ന് ഞാനും ചിന്നും തീരുമാനുച്ചു. കേട്ട ഉടനെ മിന്നു മണ്ണ് വരാന്‍ പോയി. അപ്പം ഉണ്ടാകാനുള്ള വെള്ളം കുടിക്യനുള്ള കുപ്പിയില്‍ നിന്ന് തന്നെ എടുക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ചിന്നു ഫ്രിഡ്ജ്ല്‍ നിന്നും അതും ഒപ്പിച്ചു. അപ്പോഴെക്യും ടെന്നിസില്‍ ഒരു റൗണ്ട് ജയിച്ച സാനിയ മിര്‍സയെ പോലെ പുഞ്ചിരി തൂകി മിന്നു മൂന്നു നാല് ചിരട്ടയില്‍ മണ്ണ് ലോഡ് ചെയ്തു. മണ്ണ് കുഴക്യാന് കൈ സോപ്പ് ഇട്ട് കഴുകി വരാന്‍ മിന്നുന്റെ അടുത്ത് ചിന്നു അജ്ഞാപ്പിച്ചു. അങ്ങിനെ ഞങ്ങള്‍ മണ്ണ് കുഴച് തുടങ്ങി. കുറച് നെയ്യ് കൂടി ഉണ്ടയെങ്ങില് അപ്പം നല്ല പൊളപ്പന്‍ ആവും എന്ന് ചിന്നു അഭിപ്രായപെട്ടു.
ഒരേ കൈ നോക്കാം എന്ന് പറഞ് ചിന്നു അടുകലയിലെക്യു ഓടി. അപ്പത്തിന്റെ മുകളില്‍ ഡിസൈന്‍ കൊടുക്കാന്‍ കുറച് കശുവണ്ടി കിട്ടോ എന്നറിയാന്‍ ഞാനും ചിന്നുന്റെ പിന്നാലെ പോയി. എന്റെ മുന്നില്‍ ഓടിയ ചിന്നു അടുകലയിലെ വാതില്‍ വലിച്ചടച്ചു ഓടിവന്തിന്റെ ആവേശം കാണിച്ചതാ അവള്. എന്നാല്‍ വാതിലിനിടയില്‍ കൈ വെച്ച് നിന്നിരുന്ന എന്റെ അമ്മ ആണ് അതിന്റെ ഫലം അനുഭവിച്ചേ. ഞാന്‍ അടുകളയില് എത്തുമ്പോള്‍ അമ്മേടെ കണ്ണില്‍ നിന്നും കുടാ കുടാ കണീര് വരുനത് കണ്ടു. വെട്ടകാരന് ഇരയെ നോക്കുന ആ വികാരത്തോടെ ഞാന്‍ ചിന്നുനെ നോക്കി. കുഞ്ഞിലെ എന്നെ അറിയാവുന്ന ചിന്നുവിനെ എന്റെ മുഖത്തെ ഭാവ മാറ്റം പിടികിട്ടി. അടുത്ത തവണ അമ്മ തല്ലുമ്പോള്‍ റിലീസ് ചെയ്യാന്‍ വെച്ചിരുന്നു രണ്ട് കരച്ചിലും കൂടെ ഒരു ഓളി ഇടലും മിക്സ് ചെയ്തു ടോപ് ഗിയറില്‍ അവള് ഓടി. പിന്നാലെ ഞാനും , അമ്മയെ കരയിപിച്ചവളെ ഞാന്‍ നിഘ്രഹിക്യും എന്നാ ഉറച്ച തീരുമാനത്തോടെ ആണ് ഞാന്‍ ചിന്നുന്റെ പിന്നാലെ ഓടി തുടങ്ങിയെ. ചിന്നു ഓടി വീടിന്റെ മുന്പില് എത്തി എനിട്ടു വീടിനു ചുറ്റും ഓടാന്‍ തുടങ്ങി, ഞങളുടെ ഒരുപഴയ തറവാട്ആണ് അത് കൊണ്ട് തന്നെ വീടിനു ചുറ്റും ഓടാന്‍ ആവശ്യത്തിന് സ്ഥലമുണ്ട്. ഇത് എന്നെ തളര്‍ത്തി. ഇനി പെട്ടനെ എങ്ങാനും അവളെ കിട്ടില്ല , ഇപ്പോഴേ എണ്ണകള്‍ ഒരേ ലാപ് ലീഡ് ഉണ്ടേ ചിന്നുനെ. എങ്കിലും ഞാന്‍ പ്രതീക്ഷ വിട്ടില്ല ഓട്ടം തുടര്‍ന്നു. അങ്ങിനെ വീടിനു ചുറ്റും രണ്ട് വട്ടം ഓടിയപോഴനെ മിന്നുനെ മനസിലയെ ഞാന്‍ അവള്ടെ ചേച്ചിയെ ആണ് ഓടിക്യുന്നെ എന്ന്. കയ്യില്‍ കിട്ടിയ പട്ട കോലും എടുത്ത് വൈകാതെ മിന്നും എന്റെ പിന്നാലെ ഓടി അടുത്തു. ഞാന്‍ ഒന്ന്തിരിഞ്ഞു നോക്കി. ദൈവമേ പുസ്തകത്തില്‍ മാത്രം കണ്ട് പരിചയമുള്ള ഝാന്‍സി റാണിയെ ഓര്‍മിപ്പിക്കുന്ന വരവായിരുന്നു മിന്നുന്റെത്
ദൈവമേ സഹായിക്യന് മിന്നു എത്തി എന്ന് ചിന്നു അറിഞ്ഞാല്‍ എന്റെ കാര്യം കട്ടപൊക... എന്ത് വന്നാലും മിന്നു എന്റെ പിന്നിലുള്ള കാര്യം ചിന്നു അറിയരുത്, ഞാന്‍ ഓട്ടത്തിന്റെ വെകത കൂട്ടി, ഇത് കണ്ട് ചിന്നു തന്റെ കരച്ചില് ഉച്ചത്തില്‍ ആക്കി. ദൈവമേ ഇത് ഒന്ന്നിര്ത്താന് ആരും വരുന്നില്ലേ എന്നായി എന്റെ ചിന്ത.....
അങ്ങിനെ ഞങള്‍ മൂന്ന് പേരും മൂന്ന് വട്ടം വീടിനു ചുറ്റും വലം വെച്ചു. പുറത്തെ കരച്ചില് കേട്ട അമ്മയും ആന്റിഉം അവസാനം സ്ക്രീനില്‍ പ്രതെക്ഷപെട്ടു.
വീടിന്റെ മുന്പില് ഞാന്‍ ഓടി എത്തുമ്പോള്‍ കാണുനത് ആന്റിടെ തോളില്‍ കയറി ഇരിക്യുന്ന ചിന്നുനെ ആണ്.
എനിക്ക് സമാധാനമായി മുന്നില്‍ പാപ്പ നില്ക്കുന്നു ഞാന്‍ ഓടി പപ്പെടെ പിന്നില്‍ ഒളിചു.. അതെ എന്തിന്നാ എന്ന് എല്ലാരും എന്നോട് ചോദിച്ചു, അപ്പോള്‍ അതാ വളവ് സിനിമ സ്റ്റെയിലില്‍ വളച് മിന്നു പട്ട കോലും ആയി എന്‍ട്രി ചെയ്തെ...
ഇത് കണ്ട അമ്മക്യും പപ്പക്യും ആന്റിക്യും ചിരി പൊട്ടി. അപ്പോള്‍ അവര്‍ക്ക് ഞങളുടെ ഓട്ടത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടി.
താന്‍ ഒരേ കോമാളി ആയി എന്ന് തെറ്റുധരിച്ച മിന്നുന്റെ കണ്ണില്‍ നിന്ന് വീണ്ടും വെള്ളം ചീറി.......
അപ്പത്തിന് ഉള്ള ടേസ്റ്റ് മതി എന്ന് ഞങള്‍ തീരുമാനിച് ഹോട്ടലിലെക്യു തിരിച്ചു വന്നു ഞങളുടെ പാചകം തുടര്‍ന്നു.
ഇപ്പോഴും ഒരുമിച്ചു കൂടുമ്പോള്‍ എന്റെ വീട്ടില്‍ അമ്മയോ ആന്റിയോ ഈ കഥ പറഞ്ഞു ചിരിക്യും.... ഞാന്‍ ചിന്നുനെയും... :) :) :)
Sunday, January 10, 2010
Posted by നന്ദു